‘പെണ്ണിനെ പേടിക്കുന്ന മതങ്ങളും, മതവികാരങ്ങളും ഉള്ള കേരളത്തില്‍ ഞാനൊരു കുലസ്ത്രീയായി ശിഷ്ടജീവിതം തുടരാന്‍ തീരുമനിച്ചു’; സിഎസ് ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോള്‍ ജോസഫ്

ശബരിമല വിഷയത്തില്‍ സമൂഹ മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു എന്ന കേസിലാണ് ലിബിയെ അറസ്റ്റ് ചെയ്തത്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ളാണ് അരങ്ങേറുന്നത്. മത വികാരം വ്രണപ്പെടുത്തി എന്ന കേസില്‍ സിഎസ് ലിബിയെ അറസ്റ്റ് ചെയ്തിരുന്നു. ശബരിമല വിഷയത്തില്‍ സമൂഹ മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു എന്ന കേസിലാണ് ലിബിയെ അറസ്റ്റ് ചെയ്തത്.

ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോള്‍ ജോസഫ് രംഗത്ത്. സംഘപരിവാര്‍ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില കല്‍പ്പിച്ച് ഈ സ്ത്രീകളെ മുഴുവനും ആട്ടിയോടിക്കുകയോ, ആക്രമിക്കുകയോ, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്തിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ ആരോപണം.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മതവികാരം വ്രണപ്പെടുന്ന കേരളത്തില്‍,
ശബരമലക്ക് പോയ രണ്ടാമത്തെ യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ശബരിമലയിലെ പ്രവേശനം സുപ്രീംകോടതി വിധി നിയമപരമായ അവകാശമായി സുപ്രീം കോടതി സ്ത്രീകള്‍ക്ക് അനുവദിച്ചതിന് ശേഷം നിരവധി സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി പോകുകയും, സംഘപരിവാര്‍ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില കല്‍പ്പിച്ച് ഈ സ്ത്രീകളെ മുഴുവനും ആട്ടിയോടിക്കുകയോ, ആക്രമിക്കുകയോ, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്തിരുന്നു.

അത്തരത്തില്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട്, യാത്രാമദ്ധ്യേ ബസ് സ്റ്റാന്റില്‍ വെച്ച് തടഞ്ഞ് സംഘപരിവാര്‍ തിരിച്ചയച്ച ലിബി സി .എസ് എന്ന ആലപ്പുഴക്കാരിയായ യുവതിയെയാണ്, മതവികാരം വ്രണപ്പെടുത്തിയെന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കൊടുത്ത പരാതിയില്‍, കേസെടുത്ത് ഇന്ന് സംസ്ഥാനത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദര്‍ശനത്തിനായി പോയ ലിബിയെ തടഞ്ഞ് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് തടസ്സംനിന്നവര്‍ക്കെതിരായ കേസെവിടെ പോലീസേ?

ഇന്ത്യന്‍ ഭരണഘടന മൌലീകാവകാശമായി ഏതൊരു പൌരനും ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം ലിബിയെന്ന ഇന്ത്യന്‍ പൌരന് ഹനിച്ച ആളുകളുകളുടെ പേരിലുള്ള കേസെവിടെ പോലീസേ?

ഒരു സ്ത്രീയെ അകാരണമായി വഴിയില്‍ തടഞ്ഞുവെച്ച്, അവരെ തെറിയഭിഷേകം നടത്തിയ, അവരെ കടന്നാക്രമിച്ചവരുടെ പേരിലുള്ള കേസെവിടെ പോലീസേ?

അകാരണമായി, അക്രമം ലക്ഷ്യംവെച്ച് അസംബ്ലിചെയ്ത്, ലിബിയെ തടഞ്ഞവര്‍ക്കെതിരായ കേസെവിടെ പോലീസേ?

ലിബിയെ വേശ്യയെന്നു വിളിക്കുകയും, ബോഡിഷെയിമിങ്ങടക്കം സകവിധ കടന്നാക്രമണവും നടത്തി, അവരുടെ സ്ത്രീത്വത്തിന് നേരേ കടന്നാക്രമണം നടത്തിയ കേസെവിടെ പോലീസേ?

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട പോലീസ് തന്നെ, ലിബിയുടെ യാത്ര തുടരാനായി അവരെ അനുവദിക്കാതെ,അവരെ പോലീസ് വാഹനത്തില്‍ ബലമായി കയറ്റി തിരിച്ചയച്ചതിന് കേസെവിടെ പോലീസേ?

സുപ്രീം കോടതി വിധി നടപ്പിലാക്കാനായി, ലിബിക്ക് പോലീസ് സുരക്ഷ നല്‍കാത്തതിന്റെ കേസെവിടെ പോലീസേ?

കേരളം ഭരിക്കുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണെന്നാണ് എന്റെ ധാരണ, പക്ഷെ ഈ നടക്കുന്നത് മുഴുവനും സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന രീതിയാണ്. മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍, സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനത്തോട് ചോദിക്കേണ്ടതും

ഇന്നിന്റെ കേരളത്തില്‍, രഹനയുടെ തുടകള്‍ക്കും, ലിബിയുടെ അക്ഷരങ്ങള്‍ക്കും വ്രണപ്പെടുത്താവുന്ന വികരബലം മാത്രമേ മതവികാരത്തിനുള്ളൂ. അതായത് പെണ്ണിനെ പേടിക്കുന്ന മതങ്ങളും, മതവികാരങ്ങളും ഉള്ള കേരളത്തില്‍ ഞാനൊരു കുലസ്ത്രീയായി ശിഷ്ടജീവിതം തുടരാന്‍ തീരുമനിച്ചു.

കോസ്റ്റ്യൂംസ് – Diya Sana ??
ക്ലിക് – Tony Lloyd Aruja
ലൊക്കേഷന്‍ – Aadis farm house

Exit mobile version