കൊല്ലത്ത് ഇസ്തിരിക്കടയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

കൊല്ലം: കൊല്ലത്ത് ഇസ്തിരിക്കടയില്‍ വന്‍ തീപിടിത്തം. സംഭവത്തിന്‍ ഒരാള്‍ക്ക് പൊള്ളലേറ്റ് മരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക് അലക്സാണ്ടര്‍ (68) ആണ് മരിച്ചത്. കൊല്ലം പുനലൂരിലെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടയാലാണ് തീപിടിത്തം ഉണ്ടായത്.

ഇന്നലെ രാത്രിയാണ് കടയില്‍ തീപിടിത്തം ഉണ്ടായിരുന്നത്. സംഭവസമയത്ത് കടയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു ഐസക്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉണ്ടായ തീപിടിത്തം ഇന്ന് രാവിലെയാണ് ആളുകള്‍ അറിഞ്ഞുതുടങ്ങിയത്.

Exit mobile version