പ്രതിമയുണ്ടാക്കി കളിക്കാതെ ഐഎസ്ആര്‍ഒ ഉണ്ടാക്കിയ താങ്കള്‍ക്ക് നന്ദി; ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞ് വിടി ബല്‍റാം

ഐഎസ്ആര്‍ഒ ഉണ്ടാക്കിയതിനാണ് എംഎല്‍എ ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞത്

പാലക്കാട്: ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അഭിനന്ദിച്ച് വിടി ബല്‍റാം എംഎല്‍എ. ഐഎസ്ആര്‍ഒ ഉണ്ടാക്കിയതിനാണ് എംഎല്‍എ ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിടി ബല്‍റാം നെഹ്‌റുവിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‘പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആര്‍ഒ ഉണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. കഠിന ഓപ്പറേഷനായിരുന്നു ഇതെന്നും, ഇന്ത്യ വലിയ ബഹിരാകാശ ശക്തിയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. കൂടാതെ ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കുറച്ച് മുമ്പ് പറഞ്ഞിരുന്നു.അതിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

Exit mobile version