പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്; സബ്‌സിഡി സിലിണ്ടറിന് 2.94 രൂപയും,സബ്‌സിഡി ഇല്ലാത്തതിന് 60 രൂപയും കൂടി; പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

നികുതിയില്‍ വന്ന മാറ്റമാണ് വിലയില്‍ പ്രതിഫലിച്ചത്

കൊച്ചി: പാചകവാതക വില വീണ്ടും കൂട്ടി. സബ്‌സിഡി സിലിണ്ടറിന് 2.94 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 60 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.

14.2 കിലോഗ്രാം തൂക്കമുളള സബ്‌സിഡി സിലിണ്ടറിന് ഇതോടെ വില 505.34 രൂപയായി. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് വില 880 രൂപയുമായി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. നികുതിയില്‍ വന്ന മാറ്റമാണ് വിലയില്‍ പ്രതിഫലിച്ചത്.

സബ്‌സിഡിയുളള പാചകവാതക വില തുടര്‍ച്ചയായ ആറാം മാസമാണ് വര്‍ധിക്കുന്നത്. ജൂണ് മുതല്‍ ഇതുവരെ 14 രൂപ 13 പൈസയുടെ വര്‍ധനയാണ് പാചകവാതക വിലയില്‍ ഉണ്ടായിരിക്കുന്നത്.

Exit mobile version