ലഹരിമരുന്ന് ഉപയോഗം; പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കോടതി

ലഹരിമരുന്നിന്റെ ഉപയോഗം എളുപ്പത്തില്‍ കണ്ടെത്താനുള്ള ആബണ്‍ കിറ്റ് പോലീസിനും എക്‌സൈസിനും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ചെറുപ്പക്കാരില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുന്നത് മൂലം സമൂഹത്തില്‍ വന്‍ അക്രമങ്ങളാണ് അരങ്ങേറുന്നത്.

ഇത് ചൂണ്ടിക്കാട്ടി റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ എന്‍ രാമചന്ദ്രന്‍ അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് മയക്കുമരുന്ന് പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് കേരളാ പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഇത് തടയുന്നതിനും യുവതലമുറയെ ഇത്തരം ലഹരികളില്‍ നിന്ന് രക്ഷിക്കുന്നതിനുമായി കൂടുതല്‍ ഇടപെടലുകള്‍ വേണമെന്ന് പോലീസിനോട് കോടതി വ്യക്തമാക്കി. ഇതിനായി ലഹരിമരുന്നിന്റെ ഉപയോഗം എളുപ്പത്തില്‍ കണ്ടെത്താനുള്ള ആബണ്‍ കിറ്റ് പോലീസിനും എക്‌സൈസിനും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉമിനീര്‍, മൂത്രം, വിയര്‍പ്പ്, മുടി, വിരലടയാളം എന്നിവയുടെ ലഹരിമരുന്നിന്റെ ഉപയോഗം കണ്ടെത്താനാകും. ഇതിന് ഉപയോഗിക്കാന്‍ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാര്‍ഗം സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

Exit mobile version