മുനമ്പം മനുഷ്യക്കടത്ത്; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കഴിഞ്ഞ ജനുവരി 12നാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷേയും കോടതി ഇന്ന് പരിഗണിക്കും.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറിയില്ലെന്ന് മുമ്പ് ഹൈക്കോടതി ചോദിച്ചിരുന്നു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെപ്പേരെ മുനമ്പം തീരത്ത് നിന്ന് വിദേശത്തേക്ക് കടത്തി എന്നതാണ് കേസ്.

കഴിഞ്ഞ ജനുവരി 12നാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് പിടിയിലായ കോവളം സ്വദേശി അനില്‍ കുമാര്‍, ന്യൂഡല്‍ഹി സ്വദേശികളായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, എമിഗ്രേഷന്‍ ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Exit mobile version