മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

ഇന്ന് രാവിലെ ആറുമണിയോടുകൂടിയായിരുന്നു മരണം സംഭവിച്ചത്

കോട്ടയം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയായിരുന്നു മരണം സംഭവിച്ചത്. അവിവാഹിതയായ റോസമ്മ ചാക്കോ കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ സംസ്‌കാരം നടക്കും. സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായ റോസമ്മ ഇടുക്കി ചാലക്കുടി മണലൂര്‍ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയില്‍ എത്തിയിരുന്നു.

Exit mobile version