വേണാട് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ എറണാകുളം ജംഗ്ഷനില്‍ പോകില്ല

അതോടൊപ്പം മറ്റ് ട്രെയിനുകള്‍ പതിമൂന്നാം തീയ്യതി മുതല്‍ പതിനാറാം തീയ്യതി വരെ 30 മിനിറ്റ് വൈകും

എറണാകുളം: വേണാട് എക്‌സ്പ്രസ് ട്രെയിന്‍ എറണാകുളം ജംഗ്ഷനില്‍ പോകുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ പതിനാറാം തീയ്യതി വരെ എറണാകുളം ടൗണ്‍ റെയില്‍വെ സ്റ്റേഷന്‍ വഴിയായിരിക്കും വേണാട് എക്സ്പ്രസ് ഓടുക.

ട്രെയിന്‍ നമ്പര്‍ 16302 / 16301 ട്രെയിനുകളാണ് എറണാകുളം ജംഗ്ഷനില്‍ പോകുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതോടൊപ്പം മറ്റ് ട്രെയിനുകള്‍ പതിമൂന്നാം തീയ്യതി മുതല്‍ പതിനാറാം തീയ്യതി വരെ 30 മിനിറ്റ് വൈകും.

Exit mobile version