എവി റസലിനെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

റസല്‍ ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറി ആയിരുന്നു

കോട്ടയം: എ വി റസലിനെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വി എന്‍ വാസവനാണ് നിലവില്‍ ജില്ലാ സെക്രട്ടറി. അദ്ദേഹം കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ റസലിനെ കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

റസല്‍ ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറി ആയിരുന്നു. സിഐടിയു ജില്ലാ ട്രഷറര്‍ കൂടിയാണ് റസല്‍. മുമ്പ് ചങ്ങനാശ്ശേരിയില്‍ നിന്നും ജനവിധി തേടിയിരുന്നു.

Exit mobile version