കേരളത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്ന് കേന്ദ്ര നേതൃത്വം മനസിലാക്കി; എകെജിക്ക് ശേഷം പൊതുസ്വീകാര്യത നേടിയ നേതാവാണ് കുമ്മനമെന്ന് എംടി രമേശ്

എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്നായിരുന്നു എംടി രമേശ് പറഞ്ഞത്. കോഴിക്കോടായിരുന്നു എംടി രമേശിന്റെ പ്രതികരണം.

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് എംടി രമേശ് രംഗത്ത്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എംടി രമേശ് പറഞ്ഞു. എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്നായിരുന്നു എംടി രമേശ് പറഞ്ഞത്. കോഴിക്കോടായിരുന്നു എംടി രമേശിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി ഇന്നലെയാണ് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചത്. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത് ബിജെപി നേതൃത്വത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാടായിരുന്നു ആര്‍എസ്എസിനും ഉണ്ടായിരുന്നത്.

Exit mobile version