സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; 20 സീറ്റുകളിലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം: ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആണ് 16 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിത്.

സിപിഎം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സിപിഎം

ആറ്റിങ്ങല്‍ – എ സമ്പത്ത്
കൊല്ലം- കെഎന്‍ ബാലഗോപാല്‍
പത്തനംതിട്ട – വീണ ജോര്‍ജ്ജ്
ആലപ്പുഴ – എഎം ആരിഫ്
ഇടുക്കി – ജോയിസ് ജോര്‍ജ്ജ്
കോട്ടയം – വിഎന്‍ വാസവന്‍
എറണാകുളം – പി രാജീവ്
ചാലക്കുടി – ഇന്നസെന്റ്
ആലത്തൂര്‍ – പി കെ ബിജു
പാലക്കാട് – എംബി രാജേഷ്
പൊന്നാനി – പിവി അന്‍വര്‍
മലപ്പുറം – വി പി സാനു
കോഴിക്കോട് – എ പ്രദീപ് കുമാര്‍
വടകര – പി ജയരാജന്‍
കണ്ണൂര്‍ – പികെ ശ്രീമതി
കാസര്‍കോട് – കെപി സതീഷ് ചന്ദ്രന്‍

സിപിഐ

തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
വയനാട് – പിപി സുനീര്‍(സിപിഐ)
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)

Exit mobile version