മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു

സംസ്‌കാര ചടങ്ങില്‍ മലയാളവും തമിഴും ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി

മലപ്പുറം: വൈത്തിരിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം പാണ്ടിക്കാടുള്ള വീട്ടുവളപ്പിലാണ് ജലീലിനിന്റെ മൃതദേഹം സംസ്‌കരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാണ്ടിക്കാടുള്ള വീട്ടിലേക്ക് കൊണ്ട് പോയ മൃതദേഹം മൂന്ന് മണിക്കൂറോളം പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങില്‍ മലയാളവും തമിഴും ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

രക്തസാക്ഷിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. മാവോയിസ്റ്റ് അനുഭാവിയായ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, സംസ്‌ക്കാര ചടങ്ങു നടക്കുന്ന ഭാഗത്തേക്ക് പോലീസ് എത്തിയിരുന്നില്ല. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

Exit mobile version