‘ഇടനെഞ്ചില്‍ സ്‌നേഹം ഏറെ പകര്‍ന്നിട്ടും മതിയാതില്ലെന്റെ കണ്ണേ’; കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ വിനയന്‍

മണിയുടെ മൂന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടന്‍ കലാഭവന്‍ മണി ഒര്‍മ്മയായിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. മണിയുടെ മൂന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

വിനയല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മണിയെ അനുസ്മരിച്ചത്. ‘ഇവിടെ ജനിക്കുവാന്‍ ഇനിയും പാടുവാന്‍ ഇനിയൊരു ജന്മം കൊടുക്കുമോ’ എന്ന കുറിപ്പോടെ മണി പാടുന്ന ഒരു ചിത്രത്തിനൊപ്പം വീഡിയോയും വിനയന്‍ പങ്കുവെച്ചു.

മണിയുടെ ചിത്രത്തോടൊപ്പമുള്ള ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മണിയെ നായകനാക്കി നിരവതി ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് വിനയന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ വിനയന്‍ സംവിധാനം ചെയ്തതാണ്.

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രവും വിനയന്‍ സംവിധാനം ചെയ്തിരുന്നു.

Exit mobile version