‘ഓര്‍മ്മകളിലെന്നും മണി നാദം’; ചരമവാര്‍ഷിക ദിനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയെ’ ഓര്‍ത്ത് സിനിമാ ലോകം

ചരമവാര്‍ഷിക ദിനത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയെ ഓര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരുടെ കണ്ണിനെ ഈറനണിയിക്കും

2016 മാര്‍ച്ച് ആറാം തീയ്യതിയാണ് മലയാളികളുടെ പ്രിയങ്കരനായ കലാഭവന്‍ മണി മരണത്തിന് കീഴടങ്ങിയത്. മൂന്ന് വര്‍ഷമായെങ്കിലും ഇപ്പോഴും സഹപ്രവര്‍ത്തകരും മലയാള സിനിമാ പ്രേക്ഷകരും അദ്ദേഹത്തെ തന്റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്. ചരമവാര്‍ഷിക ദിനത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയെ ഓര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരുടെ കണ്ണിനെ ഈറനണിയിക്കും.

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെ മറനീക്കി പുറത്തു കൊണ്ടുവരാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മണിയുടെ ഔട്ട്ഹൗസില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇതൊരു കൊലപാതകമാണെന്ന് മണിയുടെ സഹോദരനാണ് ആദ്യം ആരോപിച്ചത്. തുടര്‍ന്ന് ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റുകള്‍ കാണാം…



Exit mobile version