‘8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് , സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ’ പേപ്പര്‍ സീഡ് പേന, ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പേനയിലെ വിത്ത് മുളച്ച് തൈ ആയി മാറുന്നു; ആവശ്യക്കാരെ തേടി യുവതി

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മിനി ആവശ്യക്കാരെ തേടിയിരിക്കുന്നത്

നെടുമ്പാശ്ശേരി; താന്‍ ഉണ്ടാക്കിയ പേപ്പര്‍ സീഡ് പേനയ്ക്ക് ആവശ്യക്കാരെ തേടി നെടുമ്പാശ്ശേരി സ്വദേശിനി മിനി ചാക്കോ പുതുശ്ശേരി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മിനി ആവശ്യക്കാരെ തേടിയിരിക്കുന്നത്. 8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട്. സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ,ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു,ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്‌ക് എടുത്തില്ലയെന്ന് മിനി ഫേസ്ബുക്കില്‍ കുറിച്ചു.

പ്രകൃതി സൗഹാര്‍ദ്ദം ആണ് ഈ പേപ്പര്‍ പേനകള്‍. റീഫില്‍ മാത്രമാണ് ഇതില്‍ പ്ലാസ്റ്റിക്ക്. ബാക്കി എല്ലാം പല നിറത്തില്‍ ഉള്ള ക്രാഫ്റ്റ് /മാഗസിന്‍ പേപ്പറുകള്‍ ആണ്. ഓരോ പേപ്പര്‍ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുമെന്നും മിനി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് … സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ …ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു …ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്‌ക് എടുത്തില്ല…. ഐസ്‌ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത് അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്റെ പണി …ഇനി മേലാ വയ്യാതോണ്ടാ….

ഒരു ഉപകാരം ചെയ്യാമോ
ഈ പോസ്റ്റ്
വാട്‌സപ്പ് ,
ഫേസ് ബുക്ക്
ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍
ചെയ്യാമോ പ്ലീസ് …
പ്ലീസ് … വേണമെങ്കില്‍ കാലു പിടിക്കാം ?

വിവാഹം
പെരുന്നാള്‍
ജന്മദിനം
വിവാഹവാര്‍ഷികം
പരസ്യങ്ങള്‍
സിനിമാ പരസ്യം !
സമ്മേളനങ്ങള്‍
ഹോസ്പിറ്റലുകള്‍
സ്‌കൂളുകള്‍
ഇലക്ഷന്‍
തുടങ്ങി എല്ലാതരം ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ഈ പേപ്പര്‍ സീഡ് പേന ഉപയോഗിക്കുന്നുണ്ട് .

ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത്
ക്യാഷ് മാത്രമല്ല
കരുണയും കരുതലും കൂടിയാണ്

ഓള്‍ സെയില്‍ റേറ്റ്
—————–
സാദാ റീഫില്‍ മാഗസിന്‍ പേപ്പര്‍ = 5 രൂപ
സാദാ റീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ = 6 രൂപ
പോയിന്റ് റീഫില്‍ മാഗസിന്‍ പേപ്പര്‍ = 7 രൂപ
പോയിന്റ് റീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ = 8 രൂപ

Call / whats app
9747481129
9400387668
( വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വാട്‌സപ്പ് ചെയ്യണേ …റേഞ്ച് പ്രശ്‌നം ഉണ്ട് അതാട്ടോ )

ഷെയര്‍ പ്ലീസ് <3അതെ പ്രകൃതി സൗഹാര്‍ദ്ദം ആണ് ഈ പേപ്പര്‍ പേനകള്‍ . റീഫില്‍ മാത്രമാണ് ഇതില്‍ പ്ലാസ്റ്റിക്ക്. ബാക്കി എല്ലാം പല നിറത്തില്‍ ഉള്ള ക്രാഫ്റ്റ് /മാഗസിന്‍ പേപ്പറുകള്‍ ആണ്. സാധാരണ പ്ലാസ്റ്റിക്ക് പേനയുടെ അഞ്ചില്‍ ഒന്നുപോലും പ്ലാസ്റ്റിക്ക് ഇതില്‍ ഇല്ല എന്നര്‍ത്ഥം. *ഓരോ പേപ്പര്‍ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുന്നു*.

Exit mobile version