നാല് ദിവസം മുമ്പ് മകന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു; മകന്റെ മരണമറിയാതെ വാതിലിനിപ്പുറം അമ്മ

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു

ആര്യനാട്: കാനക്കുഴി കുരുവിയോട് കിഴക്കുംകര വീട്ടില്‍ പരേതനായ ഫ്രാന്‍സിസിന്റെ മകന്‍ അനില്‍രാജിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വാതിലിനിപ്പുറം അമ്മ അനിത പലതവണ മകനെ വിളിച്ച് കൊണ്ടിരുന്നു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് മകന്‍ മുറിയില്‍ക്കയറി വാതിലടച്ചതെന്ന് അനിത പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു. അതോടൊപ്പം അനിതയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version