പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍

മതപഠനത്തിനെത്തിയ നാലരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക ബങ്കല്‍കോട്ട് ലോകപ്പൂര്‍ സ്വദേശി അശോകനാണ് പിടിയിലായത്

മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. മതപഠനത്തിനെത്തിയ നാലരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക ബങ്കല്‍കോട്ട് ലോകപ്പൂര്‍ സ്വദേശി അശോകനാണ് പിടിയിലായത്.

ഒരാഴ്ച മുന്‍പാണ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ സംഭവം നടന്നത്. ഇവിടെ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലരവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്നാണ് പീഡന വിവരം മനസിലായത്. സംഭവത്തില്‍ മതപഠന കേന്ദ്രത്തിന്റെ അധികൃതര്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പിന്നീട് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.

Exit mobile version