ശത്രുരാജ്യത്ത് പോയി ധൈര്യത്തോടെ പോരാടി നിന്ന അഭിനന്ദന് അഭിനന്ദനങ്ങള്‍; ഓരോ ഇന്ത്യക്കാരും പ്രാര്‍ത്ഥിക്കുന്നു നിങ്ങളുടെ തിരിച്ച് വരവിനായി; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പാകിസ്താന്‍ തടവിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. അഭിനന്ദന്റെ തിരിച്ച് വരവിനായി ഓരോ ഇന്ത്യന്‍ പൗരന്മാരും കാത്തിരിക്കുകയാണെന്നും പാകിസ്താന്റെ കയ്യില്‍ലകപ്പെട്ടപ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി ശത്രു രാജ്യത്തിന് മറുപടി നല്‍കിയ അദ്ദേഹം ഓരോ ഇന്ത്യക്കാരനും ആവേശവും ഊര്‍ജവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്റെ ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ഇരുകയ്യും നീട്ടി ജയാരവത്തോടെ സ്വീകരിക്കേണ്ടതാണ്. തന്റെ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചു. പാകിസ്ഥാനികളോട് ധൈര്യപൂര്‍വ്വം അദ്ദേഹം മറുപടി നല്‍കി. മാതാവും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണെന്നാണ് പറയുന്നത്.ആ മാതൃഭൂമിയിലേക്ക് തിരിച്ചുവരുന്ന അഭിനന്ദനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ സൈനികര്‍ക്കും പ്രാര്‍ത്ഥനകളെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Exit mobile version