തിരൂരില്‍ എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കലോത്സവം നടത്താന്‍ എംഎസ്എഫ് അനുവദിക്കില്ല എന്ന് ഇന്നലെമുതല്‍ സോഷ്യല്‍ മീഡിയവഴി ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റിയില്‍ കലോത്സവത്തിനെ ചൊല്ലിയുണ്ടായ എസ്എഫ്ഐ-എംഎസ്എഫ് വിദ്യാര്‍ത്ഥികളുടെ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

കലോത്സവം നടത്താന്‍ എംഎസ്എഫ് അനുവദിക്കില്ല എന്ന് ഇന്നലെമുതല്‍ സോഷ്യല്‍ മീഡിയവഴി ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇത് സംബന്ധിച്ച് എംഎസ്എഫ് വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു.

Exit mobile version