സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യുവാവ് പിടിയില്‍

ഫെബ്രുവരി 17-നാണ് ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അതി രൂക്ഷമായ ഭാഷയില്‍ നിരവധി മറുപടി വന്നു

കയ്പമംഗലം: ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കുറുപ്പത്ത് സുധി(41)യെയാണ് എസ്‌ഐ കെപി മിഥുന്‍ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 17-നാണ് ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അതി രൂക്ഷമായ ഭാഷയില്‍ നിരവധി മറുപടി വന്നു. ഇയാളുടെ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ കാശ്മീരി കവിയുടെ കവിതയിലെ വരികള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

Exit mobile version