കളഞ്ഞു കിട്ടിയ പൈസയും മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണവും ഉടമയെ കണ്ടെത്തി, തിരിച്ച് നല്‍കി ഹൈവേ പോലീസ്

സമൂഹമാധ്യമങ്ങളില്‍ ഹൈവേ പോലീസിന് അഭിനന്ദന പ്രവാഹമാണ്

എടപ്പാള്‍: വീണുകിട്ടിയ പൈസയും മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണവും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹൈവേ പോലീസ്. എടപ്പാള്‍ നടുവട്ടത്താണ് സംഭവം. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഹൈവേ പോലീസിന് അഭിനന്ദന പ്രവാഹമാണ്. വീണുകിട്ടിയ 25020 രുപയും രണ്ട് മൊബൈല്‍ ഫോണുകളും അരപ്പവന്‍ സ്വര്‍ണ്ണ മോതിരവുമാണ് ഉടമസ്ഥനായ മുഹമ്മദ് സാഹിബിന് തിരിച്ച് നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

’27-2-2019 തീയ്യതി ഉച്ചക്ക് രണ്ട് മണിക്ക് എടപ്പാള്‍ നടുവട്ടം എന്ന സ്ഥലത്ത് വെച്ച് ഹൈവേ പോലീസിന് (KILO 10) വീണു കിട്ടിയ 25020 /രൂപയും രണ്ട് മൊബൈല്‍ ഫോണുകളും അര പവന്‍ സ്വര്‍ണ്ണ മോതിരവും ഉടമസ്ഥനായ മുഹമ്മദ് സാഹിബ് S/O അബ്ദുള്‍ ജലീല്‍ അല്‍ ഫലാഹിത്ത് മുട്ടക്കാവ് കണ്ണനെല്ലൂര്‍ കൊല്ലം എന്നയാള്‍ക്ക് തിരിച്ചുനല്‍കി ഡ്യൂട്ടിയില്‍ ASI SASI N.T.,DVR SI GOPALAKRISHNAN,CPO5299 SAJIMON,CPO 8528 SYAMKUMAR എന്നിവരും ഉണ്ടായിരുന്നു.
keralapolice’

Exit mobile version