പിണറായിയുടെ ശരീരം കാണുമ്പോള്‍ തോന്നുന്നത്, പൊത്തുള്ള മരത്തെയാണ്..! അമിത്ഷായെ പരിഹസിച്ച മുഖ്യമന്ത്രിയെ പരസ്യമായി അധിഷേപിച്ച് ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിതാ ഷായുടെ തടി പേരാ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. പിണറായിയുടെ ശരീരം കാണുമ്പോള്‍ തോന്നുന്നത് പൊത്തുള്ള മരത്തെയാണ് എന്നാല്‍ അമിത് ഷായുടേത് അങ്ങനെയല്ല എന്നായിരുന്നു അവരുടെ പ്രസ്താവന. പുറമെ കാണുമ്പോള്‍ കാതലുണ്ടെന്ന് തോന്നുന്ന മരങ്ങള്‍ പക്ഷേ തച്ചന്മാര്‍ കൊട്ടുമ്പോള്‍ പൊത്താണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ പോലീസിനെ വിന്യസിച്ചാലും ബിജെപി ശബരിമലയില്‍ പ്രക്ഷോഭം നയിക്കും. ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ല. ഭക്തിയല്ല മാനദണ്ഡമെന്നും, ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ ട്രാക്ക് റെക്കോര്‍ഡ് കടകംപള്ളിക്കറിയാമായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

Exit mobile version