സൈലന്റ്‌വാലി ബഫര്‍ സോണില്‍ കാട്ടാനകള്‍ വെടിയേറ്റു ചരിഞ്ഞ നിലയില്‍; സമീപവാസികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: സൈലന്റ്‌വാലി ബഫര്‍സോണിനുള്ളിലെ കരുവാരക്കുണ്ട് മണലിയാന്‍ പാടത്ത് രണ്ട് കാട്ടാനകള്‍ വെടിയേറ്റ് ചരിഞ്ഞ നിലയില്‍. സമീപവാസികളായ ജസീര്‍, ബിജുമോന്‍ എന്നിവരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

ഇവരില്‍ നിന്നു തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി. രണ്ട് ദിവസം മുന്‍പാണ് ഒരു കൊമ്പനും ഒരു പിടിയാനയും കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണു വനംവകുപ്പിനു വിവരം ലഭിച്ചത്. ആനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്കു പുറപ്പെട്ടു.

Exit mobile version