ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ പിഴ, ആരുടെ മുഖമാണോ ഫ്‌ളക്സിലുള്ളത് അയാളുടെ കൈയ്യില്‍ നിന്ന് പണം ഈടാക്കണം; ഹൈക്കോടതി

ഉത്തരവ് ഉണ്ടെന്ന് അറിഞ്ഞിട്ടും ആളുകള്‍ ഫ്‌ളക്‌സ് വെക്കുന്നത് കോടതി അലക്ഷ്യം ആണെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: അനധികൃത ഫ്‌ളക്‌സുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഓരോ അനധികൃത ഫ്‌ളക്‌സിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം ആരുടെ മുഖമാണോ അനധികൃത ഫ്‌ളക്‌സിലുള്ളത് അയാളുടെ കൈയ്യില്‍ നിന്ന് പണം ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതോടൊപ്പം അയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി പറയുന്നതെന്ന് നിരീക്ഷിച്ച കോടതി ഡിജിപിയുടെ പവര്‍ എന്താണെന്ന് കോടതി കാട്ടിക്കൊടുക്കാമെന്നും പറഞ്ഞു.

ഉത്തരവ് ഉണ്ടെന്ന് അറിഞ്ഞിട്ടും ആളുകള്‍ ഫ്‌ളക്‌സ് വെക്കുന്നത് കോടതി അലക്ഷ്യം ആണെന്ന് കോടതി വ്യക്തമാക്കി. ഒപ്പം ചിലര്‍ക്ക് സ്വന്തം മുഖം ഫ്‌ളക്സില്‍ കണ്ടാല്‍ മതി, അതിന്റെ ഭവിഷ്യത്തുകള്‍ ആരും മനസിലാക്കുന്നില്ലയെന്നും കോടതി നിരീക്ഷിച്ചു..

Exit mobile version