‘ഉപ്പാച്ചീ പ്ലീസ്.. എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ’? അവള്‍ ഉപ്പച്ചിയോട് പറഞ്ഞ ആഗ്രഹം സഫലം; ഫിദ ദുബായിലെത്തി; വീഡിയോ

പ്രവാസിയായാ ഉപ്പയുടെ ചങ്ക് പിടയുന്ന വാക്കുകളായിരുന്നു ആ കൊച്ചു കുട്ടിയുടേത്. എന്നാല്‍ ഉപ്പയ്ക്ക് തന്റെ മകളെ ഗള്‍ഫ് കാണിക്കാന്‍ സാമ്പത്തികം അനുവദിച്ചിരുന്നില്ല. ഒരു വീഡിയോ പങ്കുവച്ച് പറയാതെ പറഞ്ഞ ഉപ്പയുടെ സങ്കടങ്ങള്‍ കണ്ണീരോടെയാണ് പ്രവാസലോകവും മറ്റും കണ്ടിരുന്നത്.

‘ഉപ്പാച്ചീ പ്ലീസ്.. ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള് പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ ഉപ്പ..’ പ്രവാസിയായാ ഉപ്പയുടെ ചങ്ക് പിടയുന്ന വാക്കുകളായിരുന്നു ആ കൊച്ചു കുട്ടിയുടേത്. എന്നാല്‍ ഉപ്പയ്ക്ക് തന്റെ മകളെ ഗള്‍ഫ് കാണിക്കാന്‍ സാമ്പത്തികം അനുവദിച്ചിരുന്നില്ല. ഒരു വീഡിയോ പങ്കുവച്ച് പറയാതെ പറഞ്ഞ ഉപ്പയുടെ സങ്കടങ്ങള്‍ കണ്ണീരോടെയാണ് പ്രവാസലോകവും മറ്റും കണ്ടിരുന്നത്.

സോഷ്യല്‍ ലോകത്ത് ഈ വിഡിയോ വൈറലായതോടെ ഫാത്തിമ ഫിദയെ ഗള്‍ഫ് കാണിക്കാന്‍ ഒട്ടേറേ പേര്‍ രംഗത്തുവന്നു. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായെന്ന് ഫാത്തിമ തന്നെ സോഷ്യല്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്.

Exit mobile version