കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, ‘നോ..ഗോ..ടെല്‍’ കുട്ടികളെ പഠിപ്പിക്കണം; കേരളാ പോലീസ്

പലപ്പോഴും കുട്ടികള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആരോടും തുറന്ന് പറയാതെ ഉള്ളിലൊതുക്കി കൂടുതല്‍ മോശകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാറുണ്ട്.

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ മുന്‍ കരുതല്‍ എടുക്കണമെന്ന് കേരളാ പോലീസ്. പലപ്പോഴും കുട്ടികള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആരോടും തുറന്ന് പറയാതെ ഉള്ളിലൊതുക്കി കൂടുതല്‍ മോശകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കി. കേരളാ പോലീസാണ് ഇത് സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘തനിക്ക് നേരെയുണ്ടായത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കുട്ടിക്കുണ്ടാവുക എന്നത് പ്രധാനമാണ്. ‘നോ..ഗോ..ടെല്‍’ എന്ന വാചകം ആണ് കുട്ടികള്‍ ലൈംഗിക ചൂഷണത്തില്‍ നിന്നും സ്വയം രക്ഷ നേടാന്‍ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴിയെന്നും പോസ്റ്റില്‍ പറയുന്നു. ആളുകളോട് അരുതെന്ന് പറയാനും മറ്റൊരാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്ന സമയത്ത് പോവുക എന്ന് പറയാനും രക്ഷിതാക്കളോട് കാര്യങ്ങള്‍ തുറന്ന് പറയാനും മാതാപിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കണം’.

Exit mobile version