തൃശ്ശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; വെട്ടി വീഴ്ത്തിയത് ആര്‍എസ്എസ് എന്ന് സിപിഎം

തൃശ്ശൂര്‍: തൃശ്ശൂരിലെ തലോര്‍ തലവണിക്കരയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാരാമ വിരുത്തിയില്‍ സന്തോഷിനാണ് പരിക്കേറ്റത്. സിഐടിയു കാരാമ യൂണിറ്റ് സെക്രട്ടറിയാണ് സന്തോഷ്.

ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Exit mobile version