ഫാഷന്‍ റാമ്പില്‍ ഐഎഎസ് തിളക്കം.! കൈയ്യടി നേടി കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: ഐഎഎസുകാരെല്ലാം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് കൈയ്യടി നേടുകയാണ്. പ്രളയകാലത്ത് സഹായമായി ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയപ്പോള്‍. ഇതാ മറ്റൊരു തരത്തില്‍ ജനശ്രദ്ധ നേടുകയാണ് കാസര്‍കോട് കളക്ടര്‍.

ഇപ്പോള്‍ ഫാഷന്‍ ഷോയില്‍ താരമായിമാറിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് തിയേറ്റേഴ്‌സിന്റെ സഹകരണത്തോടെ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച ‘ആയിരം വര്‍ണ്ണങ്ങള്‍’ പരിപാടിയിലാണ് ഫാഷന്‍ റാമ്പില്‍ കളക്ടര്‍ ഡോ. സജിന്‍ ബാബുവും അണിനിരന്നത്.

അപ്രതീക്ഷിതമായി എത്തിയ കളക്ടറുടെ മാസ്സ് എന്‍ട്രി കാണികളില്‍ ആവേശവും കൗതുകവുമുണര്‍ത്തി. സെലിബ്രേഷന്‍സ് ബൈ ബാര്‍കോട് ( CELEBRATIONS BY BARCODE) ആണ് കളക്ടറുടെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Exit mobile version