സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി കേരളാ പോലീസിന്റെ ഹ്രസ്വചിത്രം.! ടോവിനോയും വിജയ് ബാബുവും താരങ്ങള്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് കേരളാ പോലീസിന്റെ ട്രോളുകളും സന്ദേശങ്ങളുമാണ്. സൈബര്‍ ലോകത്ത് കേരളാ പോലീസ് മറ്റു പോലീസുകാര്‍ക്ക് മാതൃകയാണ്. ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ധരാളം നല്ല സന്ദേശങ്ങള്‍ നല്‍കുന്ന പോസ്റ്റുകള്‍ ആളുകള്‍ക്ക് നല്‍കാറുണ്ട്.

ഇപ്പോഴിതാ റോഡ് നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

റോഡ് നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോലീസുമായി സഹകരിക്കുക എന്നാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ഹ്രസ്വചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് മലയാള സിനിമയിലെ യുവതാരങ്ങളായ ടോവിനോ തോമസും വിജയ് ബാബുവുമാണ്. മദ്യം കഴിച്ച് വാഹനം ഓടിക്കുന്നതിന്റെ ദോഷഫലങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ട്.

Exit mobile version