വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂട്ട മാനഭംഗം ചെയ്തു; പ്രതികള്‍ പിടിയിലായി

പേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആലുവയിലേക്ക് പോകാന്‍ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ 15ന് രാത്രി എത്തിയ യുവതിയെ സുഹൃത്തായ ജസ്റ്റിന്‍ ലാസര്‍ ബൈക്കില്‍ പുനലാലില്‍ എത്തിച്ചായിരുന്നു പീഡനം

ആര്യനാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂട്ട മാനഭംഗം ചെയ്ത് സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. വെള്ളനാട് ചക്കിപ്പാറ ഷൈന്‍ ഭവനില്‍ ജസ്റ്റിന്‍ ലാസര്‍(32), പുനലാല്‍ കുറക്കോട് ബിബിന്‍ ഭവനില്‍ ജോയി എന്ന സാംജിരാജ്(38) എന്നിവരെയാണ് ആര്യനാട് പോലീസ് പിടികൂടിയത്. ഒരാള്‍ ഒളിവിലാണ്.

പേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആലുവയിലേക്ക് പോകാന്‍ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ 15ന് രാത്രി എത്തിയ യുവതിയെ സുഹൃത്തായ ജസ്റ്റിന്‍ ലാസര്‍ ബൈക്കില്‍ പുനലാലില്‍ എത്തിച്ചായിരുന്നു പീഡനം.

തുടര്‍ന്ന് യുവത് പോലീസില്‍ പരാതി നല്‍കി. 27 വയസ്സുള്ള ഉറിയാക്കോട് സ്വദേശിനിയാണ് പരാതിക്കാരി.

Exit mobile version