കാസര്‍കോട് ഇരട്ടക്കൊല കേസിലെ പ്രതികള്‍ വാളെടുത്ത് ടികി ടോക്ക് വീഡിയോയില്‍; വൈറല്‍

കാസര്‍കോട്: സമൂഹമാധ്യമങ്ങളില്‍ വൈറലായി ടിക് ടോക്കിലെ കൊലയാളിക്കളി. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുപയോഗിക്കുന്ന വീഡിയോ ആണ് പേടി പടര്‍ത്തി വൈറലാകുന്നത്.

കേസിലെ രണ്ടാം പ്രതി സജി ജോര്‍ജും ഏഴാം പ്രതി ഗിജിനുമാണ് വീഡിയോയില്‍ ഉള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ടിക് ടോക്കില്‍ പബ്ലിഷ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Exit mobile version