അമിത് ഷാ ഇന്ന് കേരളത്തില്‍

അദ്ദേഹം എത്തുന്നതിന് മുമ്പ് കോര്‍ കമ്മിറ്റിയോഗം ചേരും

പാലക്കാട്: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് അമിത് ഷായുടെ സന്ദര്‍ശനം. ഇന്ന് ഉച്ചയ്ക്ക് മുന്ന് മണിക്ക് പാലക്കാട് എത്തും. തുടര്‍ന്ന് 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

അതേസമയം അദ്ദേഹം എത്തുന്നതിന് മുമ്പ് കോര്‍ കമ്മിറ്റിയോഗം ചേരും. സ്ഥാനാര്‍ത്ഥി ആരാകണമെന്ന അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്.

Exit mobile version