നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.! മകളുടെ മരണത്തില്‍ സംശയം ഉണ്ടെന്ന് പിതാവ് മൊഴി നല്‍കി

മാവേലിക്കര: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയില്‍ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി ദാസ് ആണു മരിച്ചത്. 5 മാസം മുമ്പായിരുന്നു വിവാഹം. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ്, സുമ ദമ്പതികളുടെ മകളാണ്. മകളുടെ മരണത്തില്‍ സംശയം ഉണ്ടെന്നു കാണിച്ചു പിതാവ് ഹരിദാസ് മൊഴി നല്‍കിയതായി എസ്‌ഐ സി.ശ്രീജിത് പറഞ്ഞു.

Exit mobile version