നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുപ്പതിയിലേക്ക് സ്‌പൈസ് ജെറ്റ് സര്‍വ്വീസ് ആരംഭിച്ചു

കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്കും തിരിച്ചും സര്‍വ്വീസ് ഒരിക്കിയിട്ടുണ്ട്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരുപ്പതിയിലേക്ക് സര്‍വ്വീസ് ആരംഭിച്ച് സ്‌പൈസ് ജെറ്റ്. കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്കും തിരിച്ചും സര്‍വ്വീസ് ഒരിക്കിയിട്ടുണ്ട്. ഇതിനു പുറമെ വിജയവാഡ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും സ്‌പൈസ് ജെറ്റ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്ന് മുതല്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും.

നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന വിമാനം 10.40ന് തിരുപ്പതിയില്‍ എത്തിച്ചേരും. വൈകിട്ട് 6.25ന് തിരികെ പുറപ്പെടുന്ന വിമാനം 7.40ന് തിരികെ എത്തും. 3342മുതലാണ് ടിക്കറ്റിന്റെ നിരക്ക്.
കൊച്ചി- തിരുപ്പതി, വിജയവാഡ- തിരുപ്പതി, വിജയവാഡ- ബെംഗളൂരു എന്നിങ്ങനെയാണ് സ്‌പൈസ് ജെറ്റിന്റെ സര്‍വ്വീസുകള്‍.

സ്‌പൈസ് ജെറ്റ് ദക്ഷിണേന്ത്യയിലെ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പുതിയ എട്ട് സര്‍വ്വീസുകളുടെ ഭാഗമായിട്ടാണ് ഈ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വ്വീസുകള്‍.

Exit mobile version