‘അനുകരണ കലയില്‍’ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു; വിവാദങ്ങള്‍ക്കിടയില്‍ കോട്ടയം നസീറിന് സുദേവന്റെ കുറിപ്പ്

ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല എന്ന് വിചാരിക്കുന്നുന്നുവെന്ന് സുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: അനുകരണ കലയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ കോട്ടയം നസീര്‍ സംവിധാനത്തിലേക്ക് കാലുകുത്തിയിരിക്കുകയാണ്. കുട്ടിച്ചന്‍ എന്ന ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കോട്ടയം നസീറാണ്. എന്നാല്‍ സുദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച അകത്തോ പുറത്തോ എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണമുണ്ടായിരുന്നു.

ഇപ്പോഴിതാ കോട്ടയം നസീറിന് കുറിപ്പുമായി എത്തിയിരിക്കുകയാണ് സുദേവന്‍. ‘താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്. പെയ്‌സ് ട്രസ്ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അകത്തോ പുറത്തോ ‘എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല എന്ന് വിചാരിക്കുന്നുന്നു’വെന്ന് സുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ശ്രീ :കോട്ടയം നസീര്‍ അറിയുവാന്‍…

അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം. അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്. പെയ്സ് ട്രസ്‌ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.

സുദേവന്‍’

Exit mobile version