ആയിരക്കണക്കിന് ഭക്തര്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു

ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര് പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെയാണ് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന് ഭട്ടതിരിപ്പാട് ശ്രീകോവിലില് നിന്ന് ദീപം പകര്ന്ന് മേല്ശാന്തി എന്. വിഷ്ണു നമ്പൂതിരിക്ക് കൈമാറി

തിരുവനന്തപുരം: ആയിരക്കണക്കിന് ഭക്തര്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര് പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെയാണ് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന് ഭട്ടതിരിപ്പാട് ശ്രീകോവിലില് നിന്ന് ദീപം പകര്ന്ന് മേല്ശാന്തി എന്. വിഷ്ണു നമ്പൂതിരിക്ക് കൈമാറി.

തുടര്ന്ന ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില് തീ കത്തിച്ചു. ഇതേ ദീപം ഉപയോഗിച്ച് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകര്ന്നതോടെ ഒരാണ്ടായി ഭക്തര് കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി.

പണ്ടാര അടുപ്പില് നിന്ന് പകര്ന്നുകിട്ടിയ ദീപം ഭക്തര് പരസ്പരം കൈമാറി പൊങ്കാലയ്ക്കായി തയ്യാറാക്കിയ ഭക്തരുടെ അടുപ്പുകളിലേക്ക് പകര്ന്നു. ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം.

Exit mobile version