എനിയ്ക്ക് യാതൊരു പങ്കുമില്ല, സിനിമ, രാഷ്ട്രീയ, മാധ്യമ രംഗത്തെ ചിലരുടെ ഗൂഢാലോചനയുടെ ഇരയാവുകയായിരുന്നു; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിലേക്ക്

സംസ്ഥാന പോലീസ് പക്ഷപാതപരമായാണ് അന്വേഷിച്ചത്.

dileep | Bignewslive

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയിലേയ്ക്ക്. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ താരം സമീപിച്ചിരുന്നു. എന്നാല# കോടതി ആവശ്യം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സിനിമ, രാഷ്ട്രീയ, മാധ്യമ രംഗത്തെ ചിലരുടെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നുമാണ് ദിലീപിന്റെ വാദം. സംസ്ഥാന പോലീസ് പക്ഷപാതപരമായാണ് അന്വേഷിച്ചത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണം. പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി ഹര്‍ജി തള്ളിയത്.

കേസിലെ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്ന ദിലീപിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ലിബര്‍ട്ടി ബഷീറും സംവിധായകന്‍ ശ്രീകുമാറും ചേര്‍ന്നുതന്നെ കുടുക്കിയതാണെന്ന ദിലീപിന്റെ ആരോപണത്തിനു മതിയായ തെളിവുകളില്ലെന്നും ഈ വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Exit mobile version