വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആദരവര്‍പ്പിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി

മാധ്യമങ്ങളെ അറിയിക്കാതെ തിരക്കൊഴിഞ്ഞ നേരത്താണ് താരം വസന്തകുമാറിന്റെ വീട്ടിലെത്തിയത്

വയനാട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആദരവര്‍പ്പിക്കാന്‍ ചലച്ചിത്ര താരം മമ്മൂട്ടിയും അബു സലീമും എത്തി.

മാധ്യമങ്ങളെ അറിയിക്കാതെ തിരക്കൊഴിഞ്ഞ നേരത്താണ് താരം വസന്തകുമാറിന്റെ വീട്ടിലെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ചു.

വസന്തകുമാറിന്റെ ഭാര്യ ഷീനയെയും മക്കളേയും അമ്മ ശാന്തയെയും ആശ്വസിപ്പിച്ച് അല്‍പ്പസമയം ഇവര്‍ക്കൊപ്പം ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്.

Exit mobile version