അഭിപ്രായ സര്‍വേ അപ്രസക്തം; കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കോടിയേരി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ വിജയം സംബന്ധിച്ച അഭിപ്രായ സര്‍വേ ഫലം അപ്രസക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു.

ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് വോട്ട് വര്‍ധിച്ചു. മലപ്പുറം ലോക്‌സഭ, ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ വോട്ട് ഗണ്യമായി കൂടി. തദ്ദേശസ്ഥാപനങ്ങളിലും ഇടത് മുന്നേറ്റമാണ്. ഇത് എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം പറഞ്ഞു.

Exit mobile version