ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, ഇന്ത്യന്‍ ആര്‍മിയാണ്…കിട്ടിയത് പത്തുമടങ്ങായി തിരിച്ച് കൊടുത്തിരിക്കും,ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും; വൈറലായി സൈനികന്റെ കുറിപ്പ്

ഒരു സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

തിരുവനന്തപുരം: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ഞെട്ടലില്‍ നിന്ന്‌ രാജ്യം ഇതുവരെ മുക്തമായിട്ടില്ല. അതിനിടിയില്‍ ഒരു സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ആദരാജ്ഞലി ആര്‍പ്പിച്ച് രഞ്ജിത്ത് എന്ന പട്ടാളക്കാരന്റെ പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി

ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല,ഇന്തന്‍ ആര്‍മിയാണ് കിട്ടിയത് പത്തുമടങ്ങായി തിരിച്ച് കൊടുക്കുമെന്നും രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയും കൂടെയുള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കുമെന്ന് സൈനികന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ലീവ് തീരും മുന്‍പേ വിളി എത്തി…. ഭയമോ സങ്കടമോ അല്ല തോന്നുന്നത്…. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്….
ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും…

സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാന്‍ പോകുന്ന രാഷ്ടീയ കൊലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും..

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളില്‍ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്‌നേഹം ഉദ്‌ഹോഷികും..

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു…

അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും ..
the beauty of JOURNEY through heaven valley of India..
ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രിയക്കാരല്ല… ഇന്ത്യന്‍ ആര്‍മി ആണ്…
കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും
ധീര സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍…’

Exit mobile version