പ്രളയ സമയത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് നന്ദി; ദുബായ് ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി

പ്രളയ സമയത്ത് കേരളത്തിനൊപ്പം നിന്ന ദുബായ് ഭരണാധികാരിയോട് നന്ദി പറഞ്ഞ മുഖ്യമന്ത്രി ശെയിഖ് മുഹമ്മദിനെ ഈ വര്‍ഷം കേരളത്തിലേക്ക് വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തു.

ദുബായ്: ദുബായ് ഭരണാധികാരി ശെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരില്‍ കണ്ട് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ സമയത്ത് കേരളത്തിനൊപ്പം നിന്ന ദുബായ് ഭരണാധികാരിയോട് നന്ദി പറഞ്ഞ മുഖ്യമന്ത്രി ശെയിഖ് മുഹമ്മദിനെ ഈ വര്‍ഷം കേരളത്തിലേക്ക് വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തു.

യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തിയത്.

അതേസമയം, കേരളത്തിലേക്ക് വരാനുള്ള ക്ഷണം ശെയിഖ് മുഹമ്മദ് സ്വീകരിച്ചതായി ദുബായില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version