അരിയില്‍ ഷുക്കൂറിന്റെ വധക്കേസിലെ കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.! പി ജയരാജനും ടിവി രാജേഷും കൊലയ്ക്ക് നിര്‍ദേശം

കണ്ണൂര്‍: അരിയില്‍ ഷുക്കൂറിന്റെ വധക്കേസിലെ കുറ്റപത്രം സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. പി ജയരാജനും ടിവി രാജേഷും നിര്‍ദ്ദേശം നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ ലോക്കല്‍ പോലീസ് 118-ാം വകുപ്പ് ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ഗൂഡാലോചന വകുപ്പായിരുന്നു ഇവരുടെ പേരില്‍ ചുമത്തിയിരുന്നത്. എന്നാല്‍ സിബിഐ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 320 വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

പിടികൂടിയവരെ കൈകാര്യം ചെയ്യാനായിരുന്നു ഗൂഡാലോചന നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടെന്നും ഈ കുറ്റപത്രത്തില്‍ പറയുന്നു. ഗൂഡാലോചനയില്‍ പ്രതിപ്പട്ടികയിലെ 28 മുതല്‍ 31 വരെയുള്ളവര്‍ പങ്കെടുത്തു. ഇവര്‍ സംസാരിക്കുമ്പോള്‍ 32, 33 വരെയുള്ള പ്രതികള്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Exit mobile version