ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ലിബി സെബാസ്റ്റ്യനെതിരെയുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.! അടുത്ത നടപടി അറസ്റ്റ്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ലിബി സെബാസ്റ്റ്യനെതിരെയുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. യുവതി ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. അതേസമയം അടുത്ത നടപടി ലിബിയുടെ അറസ്റ്റായിരിക്കും.

മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ കേസില്‍ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നു. മാത്രമല്ല മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി.

താന്‍ ആക്ടിവിസ്റ്റും അവിശ്വാസിയുമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് അയ്യപ്പഭക്തരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ ബോധപൂര്‍വ്വം ഹനിക്കുക, മതനിന്ദ, ഹിന്ദു മതവികാരം വൃണപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടും, കരുതലോടും കൂടി ശബരിമലയില്‍ ആദ്യമായി ആചാര ലംഘനത്തിനെത്തിയ യുവതിയാണ് ചേര്‍ത്തല സ്വദേശിനി ലിബി. അതിനിടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ഇവര്‍ പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Exit mobile version