മന്ത്രി എകെ ബാലന്‍ ഇടപെട്ടു; ആദിവാസികള്‍ 19ന് നടത്താനിരുന്ന സമരം മാറ്റിവച്ചു.! മൂന്നാമത്തെ സിറ്റിങ് നാളെ, മഞ്ജുവും പരാതിക്കാരും പങ്കെടുക്കും

കല്‍പ്പറ്റ: നടി മഞ്ജുവാര്യരുടെ വീട്ടുപടിക്കല്‍ ആദിവാസികള്‍ 19ന് നടത്താനിരുന്ന സമരം മാറ്റിവച്ചു. വീടുവെച്ചുനല്‍കാമെന്ന വാഗ്ദാനം നടി പാലിച്ചില്ലെന്നാരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം ഈ പ്രശ്മനത്തിലേക്ക് സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചത്. മന്ത്രി കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രനുമായി ഫോണില്‍ ചര്‍ച്ച നടത്തി സമരം പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

വയനാട് പനമരം പഞ്ചായത്തിലെ കൈതക്കല്‍ പരപ്പില്‍, പരക്കുനി ഭാഗത്തെ 57 പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്.

കേസില്‍ മൂന്നാമത്തെ സിറ്റിങ് നാളെ നടക്കും. ആദിവാസി കുടുംബങ്ങളോട് സിറ്റിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മഞ്ജുവാര്യര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്. മഞ്ജുവാര്യര്‍ സഹായം വാഗ്ദാനം ചെയ്തതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രളയദുരിതാശ്വാസമടക്കമുള്ള ഫണ്ടുകള്‍ തങ്ങള്‍ക്ക് നഷ്ടമായതായാണ് ആദിവാസികുടുംബങ്ങളുടെ പരാതി

അതേസമയം പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചതായാണ് വിവരം ലഭിച്ചതെന്നും വാഗ്ദാനം നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്നും സിപിഎം നേതാവും പനമരം പഞ്ചായത്ത് അംഗവുമായ എംഎ ചാക്കോ പറഞ്ഞു.

Exit mobile version