മൂന്നാം ക്ലാസുകാരന് മജ്ജ മാറ്റിവെയ്ക്കാന്‍ 30 ലക്ഷം രൂപ വേണം; സുമനസ്സുകളോട് സഹായമഭ്യര്‍ത്ഥിച്ച് അര്‍ജ്ജുന്‍ കൃഷ്ണ; വീഡിയോ

കൂലിപ്പണിക്കാരനായ അര്‍ജ്ജുന്റെ അച്ഛന് ഈ പണം കണ്ടെത്താന്‍ സാധിക്കുന്നില്ല

മലപ്പുറം: എടവണ്ണ മുണ്ടേരി ജിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ കൃഷ്ണയ്ക്ക് ലുക്കീമിയ എന്ന മഹാരോഗം ബാധിച്ചിരിക്കുയാണ്. അടിയന്തരമായി മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഏകദേശം 30 ലക്ഷം രൂപ ചിലവ് വരും.

എന്നാല്‍ കൂലിപ്പണിക്കാരനായ അര്‍ജ്ജുന്റെ അച്ഛന് ഈ പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുംബം. സാമൂഹ്യപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് അര്‍ജ്ജുന്റെ അവസ്ഥ വീഡിയോയിലൂടെ ജനങ്ങളെ അറിയിച്ചത്.

വീഡിയോ കാണാം…

Exit mobile version