യുവതിക്ക് പ്രേതബാധ, ഒഴിപ്പിക്കാന്‍ മൂന്ന് ദിവസത്തെ പൂജ; ദുര്‍മന്ത്രവാദിയുടെ കടുത്ത ശാരീരിക പീഡനത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; മന്ത്രവാദി സിറാജിന് ജീവപര്യന്തം

ജൂലൈ 12ന് ഹസീനയുടെ ദേഹത്തെ ബാധ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പൂജകള്‍ ആരംഭിച്ചു

കൊല്ലം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 2014 ജൂലൈ 12ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രവാദി മൈനാഗപള്ളി സ്വദേശി മുഹമ്മദ് സിറാജിന് ജീവപര്യന്തം. ഉറക്കമില്ല എന്ന് പറഞ്ഞ് ഹസീന എന്ന യുവതിയെ ദുര്‍മന്ത്രിവാദിയായ സിറാജിന്റെയടുത്ത് കൊണ്ടുവന്നു. ഹസീനയ്ക്ക് പ്രേത ബാധ ഉണ്ടന്നും ബാധ ഒഴിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ പൂജ വേണമെന്നും സിറാജ് പറഞ്ഞു.

ജൂലൈ 12ന് ഹസീനയുടെ ദേഹത്തെ ബാധ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പൂജകള്‍ ആരംഭിച്ചു. ഹസീനയെ കമഴ്ത്തി കിടത്തി സിറാജ് ഹസീനയുടെ മുകളില്‍ കയറി ഇരുന്ന് തല വലിച്ച് ഉയര്‍ത്തിയതോടെ യുവതിയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു ആന്തരിക രക്തസ്രാവം ഉണ്ടായി. യുവതി കൊല്ലപ്പെട്ടു. കേസില്‍ ഹസീനയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികളാണ് ഉള്ളത്.

Exit mobile version