ജോയി ചെമ്മാച്ചേല്‍ അന്തരിച്ചു

കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടി

കോട്ടയം: എഴുത്തുകാരനും കലാ-സാംസാകാരിക സാമൂഹ്യരംഗത്തും ശ്രദ്ധേയനായ ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ്55) അന്തരിച്ചു. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റും കെസിസിഎന്‍എയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആയിരുന്നു. ഫൊക്കാന വൈസ് പ്രസിഡന്റായിരുന്നു ജോയ്.

സിഎംഎസ് കോളജില്‍ മാഗസിന്‍ എഡിറ്ററായിരുന്നു ജോയി ചെമ്മാച്ചേല്‍. കൂടാതെ ഇല്ലിനോയി മലയാളീ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായും രണ്ടു തവണ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു.കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടി.

നീണ്ടൂര്‍ പരേതരായ ലൂക്കോസ് അല്ലി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. ലൂക്കസ്, ജിയോ, അല്ലി, മെറി എന്നിവര്‍ മക്കളാണ്.

Exit mobile version