സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍; മുഖ്യമന്ത്രി സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും

സംസ്‌കാരിക മന്ത്രി എകെ ബാലനും ചര്‍ച്ചയില്‍ പങ്കെടുക്കും

കൊച്ചി: സിനിമ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരമാനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ ചര്‍ച്ച നടത്തും.രാവിലെ ഒമ്പതിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരും ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനം, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെല്‍ രൂപീകരണം, അമ്മ- ഡബ്ല്യൂസിസി പ്രശ്‌നങ്ങള്‍,ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായി വന്‍കിട കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതായി തീയ്യേറ്റര്‍ ഈടാക്കുന്നതായ ആരോപണം തുടങ്ങിയവയും ചര്‍ച്ചചെയ്യും. മുഖ്യമന്ത്രിയെക്കൂടാതെ സംസ്‌കാരിക മന്ത്രി എകെ ബാലനും ചര്‍ച്ചയില്‍ പങ്കെടുക്കും.

Exit mobile version