സ്ഥാനാര്‍ത്ഥിയാകുമോ…? കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിന് എത്തിയ മോഹന്‍ലാലിനോട് മാധ്യമപ്രവര്‍ത്തകന്‍; ‘നോ ഇവിടെ വെച്ച് വേണ്ടെന്ന്’ മറുപടിയും

തെരഞ്ഞെടുപ്പില്‍ താരരാജാവിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് വിജയം കൊയ്യാനായിരുന്നു തീരുമാനം.

തിരുവനന്തപുരം: കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിനെത്തിയ മോഹന്‍ലാലിനോട് ആരാഞ്ഞ ചോദ്യത്തിന് മറുപടി നല്‍കാതെ താരം. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചാണ് ചോദ്യം ഉയര്‍ന്നത്. ചോദിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കാതെ ലാല്‍ അവിടെ നിന്നും പോവുകയായിരുന്നു.

പരിപാടിക്കായി ഹോട്ടലിലെത്തിയ മോഹന്‍ലാലിനോട് ചോദ്യങ്ങള്‍ ചോദിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ നോ നോ ഇവിടെ വെച്ച് വേണ്ട എന്ന് പറഞ്ഞ് മോഹന്‍ലാല്‍ പിന്മാറുകയായിരുന്നു. മാറിനില്‍ക്കൂവെന്ന് പറഞ്ഞ് ലാലിനൊപ്പമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റിയ ശേഷം മോഹന്‍ലാല്‍ തിടുക്കത്തില്‍ പോകുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ താരരാജാവിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് വിജയം കൊയ്യാനായിരുന്നു തീരുമാനം. എന്നാല്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളോട് ആരാധകര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മത്സര രംഗത്തിരങ്ങിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞിരുന്നു. മത്സരിക്കാന്‍ മോഹന്‍ലാല്‍ തയാറാകില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നായിരുന്നു അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്.

Exit mobile version