‘തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണ് മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍, ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും, നൊന്താല്‍ അതു തിരികെ നോവിക്കും…’ശാരദക്കുട്ടി

ഗൃഹപ്രവേശനത്തിന് കൊണ്ടുവന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞ് രണ്ട് പേരെ ചവിട്ടിക്കൊന്നിരുന്നു

തൃശ്ശൂര്‍: ഗൃഹപ്രവേശനത്തിന് കൊണ്ടുവന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞ് രണ്ട് പേരെ ചവിട്ടിക്കൊന്നിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. അതിനെ നോവിച്ചാല്‍ അത് തിരിച്ച് നോവിക്കുമെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണു മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍? എന്ന് ശാരദക്കുട്ടി ചോദിക്കുന്നു.

ആനക്കറിയില്ല നിങ്ങളുടെ ആന പ്രാന്തും ആട്ടപ്രാന്തും ആഘോഷ പ്രാന്തും. ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും. നൊന്താല്‍ അതു തിരികെ നോവിക്കും. കൊമ്പു കൂര്‍ത്തതും കാല്‍ ബലമുള്ളതുമായ തിനാല്‍ ചെറുതായും മൃദുവായും ഇക്കിളിയിട്ടും നോവിക്കാനതിനാവില്ല. ഒറ്റച്ചവിട്ടില്‍ ഏതാനപ്രേമിയുടെയും ആഢ്യന്റെയും ചങ്കും കുടല്‍മാലയും പുറത്തു വരുമെന്ന് ശാരദക്കുട്ടി കുറിച്ചു.

ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാന്‍ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാല്‍ മതി. ഹിന്ദുക്കള്‍ ആന ചവിട്ടിച്ചാകരുത്. എന്തേ… പ്രശ്‌നമുണ്ടോയെന്ന് ശാരദക്കുട്ടി കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണു മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍? ഉറുമ്പിന്റെ പ്രാക്ക് പോലും ഫലിക്കും, അതിനെ നോവിക്കരുത് എന്നതൊക്കെ പാലിക്കപ്പെടേണ്ട പല കുലാചാര പ്രമാണങ്ങളിലൊന്നാണ്.

ആനക്കറിയില്ല നിങ്ങളുടെ ആന പ്രാന്തും ആട്ടപ്രാന്തും ആഘോഷ പ്രാന്തും. ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും. നൊന്താല്‍ അതു തിരികെ നോവിക്കും. കൊമ്പു കൂര്‍ത്തതും കാല്‍ ബലമുള്ളതുമായ തിനാല്‍ ചെറുതായും മൃദുവായും ഇക്കിളിയിട്ടും നോവിക്കാനതിനാവില്ല. ഒറ്റച്ചവിട്ടില്‍ ഏതാനപ്രേമിയുടെയും ആഢ്യന്റെയും ചങ്കും കുടല്‍മാലയും പുറത്തു വരും.

ആനയെ എഴുന്നള്ളിക്കുന്ന ഒരുത്സവത്തിനും നയാ പൈസ പിരിവു കൊടുക്കില്ല എന്നതാണ് എനിക്കു ചെയ്യാവുന്ന ഒരു കാര്യം. ആ വഴിക്കു പോവുകയുമില്ല. എപ്പോഴും നിറഞ്ഞൊഴുകുന്നതു പോലെ യുള്ള ചിമ്മുന്ന കുഞ്ഞു കണ്ണുകളും, മാറി മാറിച്ചവിട്ടുന്ന വ്രണങ്ങളേറ്റു പഴുത്ത കാലുകളും കാണാന്‍ വയ്യ.

സര്‍ക്കാരിനോ കോടതിക്കോ ഭരണഘടനക്കോ ഇതില്‍ ഒന്നും ചെയ്യാനാവില്ലേ?

( ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാന്‍ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാല്‍ മതി. ഹിന്ദുക്കള്‍ ആന ചവിട്ടിച്ചാകരുത്. എന്തേ… പ്രശ്‌നമുണ്ടോ?)

എസ്.ശാരദക്കുട്ടി
9. 2. 2018’

Exit mobile version